GENERAL TITLES - 3 Contd...
 
 Thirumukham Kanaan   തിരുമുഖം കാണാന്‍
 
 
Author Fr. Leopold Becaro
Category Leoppold Beccaro OCD
Publisher CIPH
Language Malayalam
Price Rs.120


ഈശ്വരന്റെ അസ്തിത്വത്തിലും അതേപോലെ ആത്മാവിന്റെ മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം കുറഞ്ഞുവരികയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്ന ഇക്കാലത്ത് ക്രിസ്തീയ ജീവിതത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കാന്‍ വഴികാട്ടുന്ന ഗ്രന്ഥം. ക്രിസ്തുവില്‍ രൂപം കൊള്ളുന്ന ദൈവശാസ്ത്രപരമായ എല്ലാ കാഴ്ചപ്പാടുകള്‍ക്കും യുഗാന്ത്യോ.ുഖമായ ഒരു പ്രകൃതിയെ വര്‍ത്തമാനകാലത്തിലും ഗ്രന്ഥകര്‍ത്താവ് ദര്‍ശിക്കുന്നു. യുഗാന്ത്യദര്‍ശനം, നിത്യത്വം, ലോകാന്ത്യ സംഭവങ്ങള്‍, പൊതുവിധി, പുതുലോക സൃഷ്ടി, സ്വര്‍ഗ്ഗ സൗഭാഗ്യം, കാള്‍ റാണരുടെയും അഗസ്റ്റിന്റെയും വീക്ഷണങ്ങള്‍ എന്നിങ്ങനെ16 അധ്യായങ്ങള്‍ ഈ പുസ്തകത്തിലുണ്. ബഹു. ലെയോപ്പോള്‍ദ് അച്ചന്‍ പഴയ മലയാള ലിപിയില്‍ എഴുതിയ 'ന.രണായത്തം' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തിരുമുഖം കാണാന്‍. ജീവിതമെന്ന മഹാപ്രയാണത്തെ മരണത്തിലേക്കടുക്കുന്ന ചുവടുവയ്പുകളായി നോക്കിക്കാണുമ്പോള്‍ കൈവരുന്ന ഉള്‍ക്കാഴ്ചയുടെ തെളിമ ഈ പുസ്തകത്തിലുടനീളം അനുഭവപ്പെടും. ജീവിതതീര്‍ത്ഥാടനത്തില്‍ അവശ്യം സ്വീകരിക്കേണ്ട സാധനകളെയും തപശ്ചര്യകളെയും, ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളെയുമെല്ലാം വിശദമാക്കുന്നവയാണ് ഓരോ അധ്യായങ്ങളും.

 
 Bibilile Streekal   ബൈബിളിലെ സ്ത്രീകള്‍
 
 
Author T. Devaprasad
Category General Titles
Publisher CIPH
Language Malayalam
Price Rs.95


ദൈവ-മനുഷ്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനു നിമിത്തമായ ഏഥനിലെ ആദ്യ സ്ത്രീ ഹവ്വ മുത. ദൈവ-മനുഷ്യബന്ധം പുന:സ്ഥാപിക്കുന്നതിന് നിമിത്തമായ നസറത്തിലെ മറിയംവരെ ബൈബിളിലെ സ്ത്രീകളെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണമാണിത്. സ്ത്രീകള്‍ അപശകുനമാണെന്നു കരുതുകയും, സ്ത്രീയായി ജനിക്കാതിരുന്നതില്‍ ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്ന ഒരു സമൂഹത്തി. ജനിക്കേണ്ടിവന്നവരാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം. പക്ഷേ, ദൈവികപദ്ധതി വിജയിപ്പിക്കുന്നതിലോ പരാജയപ്പെടുത്തുന്നതിലോ അവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതായി ബൈബിള്‍ കാണിച്ചുതരുന്നു. അതായത് മനുഷ്യവിമോചനപ്രക്രിയയില്‍ സ്ത്രീകള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചെന്ന്. അങ്ങനെഈ സ്ത്രീകളുടെ കഥ ഇവര്‍ വഹിച്ച ചരിത്രപരമായ ദിവ്യദൗത്യത്തിന്റെകൂടി അനാവരണമായി മാറുന്നു.

 
 Vinjana Reshmikal   വിജ്ഞാനരശ്മികള്‍
 
 
Author Fr. Louis Roch
Category General Titles
Publisher CIPH
Language Malayalam
Price Rs.90


സൂര്യനു കീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങളും വിജ്ഞാനരശ്മികള്‍ എന്ന ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിഷയങ്ങളുടെ വൈവിധ്യം ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. മതവും ശാസ്ത്രവും കലയും സാഹിത്യവും ആത്മീയവും ഭൗതികവും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍പോലും ലളിതമായി ഉപന്യസിച്ചിരിക്കുന്നു. വളച്ചുകെട്ടില്ലാത്ത സുതാര്യവും സുഗ്രഹവുമായ ശൈലി. ഒരു ദാര്‍ശനികഭാവം ലേഖനങ്ങളിലുടനീളം കാണുന്നുണ്ട്. വിഷയം ബൈബിളായാലും കലയായാലും ഒക്കെ ഈ ഭാവം പരകോടിയിലാണ്. ഒരു പുരുഷായുസ് മുഴുവന്‍ വൈദികജീവിതത്തിലൂടെ കൈവരിച്ച ശക്തിയില്‍നിന്നും ഉയിര്‍പൂന്നുണരുന്ന വശ്യമായ ആത്മീയ ചൈതന്യം വാമൊഴിയിലും വരമൊഴിയിലും നടപടിക്രമങ്ങളിലും പ്രസരിക്കുക സ്വാഭാവികം. ഒരു കത്തോലിക്കാരൂപതയുടെ വികാരിജനറലും ഭരണാധികാരിയുമായിരുന്ന ഫാ. റോച്ചിന്റെ നിഗമനങ്ങള്‍ ''മണ്ണില്‍ പിറന്നവരെ.ാരുമൊന്നാണെന്ന മന്ത്രമുണര്‍ത്തുന്ന'' മട്ടിലാണെന്നുള്ളതു നിസ്സാരകാര്യമല്ല. പകയിലൂടെ സംഘര്‍ഷഭരിതമായ ആധുനിക കാലഘട്ടത്തി. പരസ്പരം സഹായിക്കാനും പരസ്‌നേഹം പുലര്‍ത്താനും കഴിയുന്ന തലത്തിലേക്കു മനുഷ്യരാശിയെ എത്തിക്കുന്നതിനുള്ള മഹത്തായ ഒരു യജ്ഞമാണ് തന്റെ രചനയിലൂടെ ഫാ. റോച്ച് നിര്‍വഹിച്ചിട്ടുള്ളത്.

 
 Don Quicsote   ഡോണ്‍ ക്വിക്‌സോട്ട്‌
 
 
Author Fr. Thomas Nadakyal
Category General Titles
Publisher CIPH
Language Malayalam
Price Rs.675


ഓരോ നോവലും യാഥാര്‍ത്ഥ്യത്തിന്റെ അടിത്തട്ടില്‍നിന്നു കണ്ടുപിടിത്തം നടത്തുന്നു എന്നാണ് മിലന്‍ കുന്ദേര പറയുന്നത്. അതുകൊണ്ടത്രേ സെര്‍വാന്റസ് എന്ന രചയിതാവ് ഡോണ്‍ ക്വിക്‌സോട്ടിനെ സൃഷ്ടിച്ചത്. നോവ. എന്ന കലാരൂപത്തെ മാത്രമ. നോവലിസ്റ്റിനെക്കൂടി മഹത്വപ്പെടുത്തുന്ന പ്രക്രിയയായിരുന്നു ഡോണ്‍ ക്വിക്‌സോട്ട് ഏറ്റെടുത്തത്. ഗദ്യപ്രപഞ്ചത്തിലേക്ക് ഐതീഹ്യതുല്യമായ കഥാപാത്രത്തെ സ്വതന്ത്രനാക്കിയ സെര്‍വാന്റസ് നോവ.കലയുടെ മാത്രമല്ല എഴുത്തുകാരന്റെ കൂടി ഔന്നത്യം ആഘോഷിക്കുകയായിരുന്നു. മനുഷ്യന്റെ അസ്തിത്വത്തെ സംബന്ധിച്ച വലിയ ചോദ്യങ്ങളുമായി സെര്‍വാന്റസിന്റെ പാവം ഗ്രാമീണ കഥാപാത്രം - ഡോണ്‍ ക്വിക്‌സോട്ട്, നോവ.കലയുടെ ചരിത്രം തുടങ്ങിവച്ചതായി മിലന്‍ കുന്ദേര അഭിപ്രായപ്പെടുന്നു. ട്രാജഡിയുടെ നിരാസമാണ് നോവ. എന്ന കലാരൂപത്തെ ആധുനികതയുടെ പ്രതിനിധാനമാക്കിയതെന്ന് മിലന്‍ കുന്ദേര, അതുകൊണ്ടാണ് നോവലിന്റെ ഗുരു - സെര്‍വാന്റസാണെന്നും നോവ. - ഡോണ്‍ ക്വിക്‌സോട്ടാണെന്നും കുന്ദേര നോവ.കലയുടെ ചരിത്രമന്വേഷിക്കുന്ന, 'ദ കര്‍ട്ടന്‍ - ആന്‍ എസ്സേ ഇന്‍ സെവന്‍ പാര്‍ട്‌സ്' എന്ന തന്റെ കൃതിയി. പറയുന്നത്. ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിനു രണ്ടു ഭാഗങ്ങളുമണ്ട്. ഒന്നാം ഭാഗത്തി. 52 അദ്ധ്യായങ്ങള്‍. രണ്ടാം ഭാഗത്ത് 74 അധ്യായങ്ങളും. വിശ്വസാഹിത്യ വിസ്മയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്റെ രചയിതാവ് മിഗുവ. ഡി സെന്‍വാന്റസ് (1547-1616) സ്‌പെയിനി. ജനിച്ചു. സ്പാനിഷ് ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ഫാ. തോമസ് നടയ്ക്ക. ആണ് ഈ കൃതി സമ്പൂര്‍ണ്ണ രൂപത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്.

 
 Peedakalude Manushyan പീഡകളുടെ മനുഷ്യന്‍
 
 
Author Fr. Bernadin Vallathara OCD
Category Generalite
Publisher CIPH
Language Malayalam
Price Rs.25


സഹിക്കുന്ന മനുഷ്യന് ക്രൂശിതനായ ക്രിസ്തു എന്നും സമീപസ്ഥനാണ്; അവിടുത്തെ സഹനത്തെക്കുറിച്ചുള്ള ധ്യാനം എന്നും ആശ്വാസകരവും. കുരിശിന്റെയും വേദനകളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിസ്തു ധ്യാനചിന്തകളിലൂടെ പുനരവതരിക്കുകയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍. സഹനങ്ങളെ സമ്മാനമായി ഏറ്റുവാങ്ങുന്ന ദൈവപുത്രന്‍ ജീവിതകളരിയി. കാലിടറാതെ ''എല്ലാം പൂര്‍ത്തിയാകുന്നതു''വരെ ദൈവഹിതം നിറവേറ്റുവാന്‍ എന്നും ശക്തിയും പ്രചോദനവുമാണ്. പ്രശസ്ത ധ്യാനഗുരുവും, വാഗ്മിയും ഗ്രന്ഥകാരനുമായ ഫാ. ബര്‍ണര്‍ഡിന്‍ വട്ടാത്തറ ഒ.സി.ഡി. യുടെ ഈ ലേഖനസമാഹാരം നമുക്കു നല്കുന്നതും ഈ ചൈതന്യം തന്നെ.

 
 Prakasarekha പ്രകാശരേഖ
 
 
Author Fr. Jeo Payyappally
Category General Titles
Publisher CIPH
Language Malayalam
Price Rs. 120


ക്രൈസ്തവസഭയുടെ വിശ്വാസസംഹിത, ആരാധനാക്രമം, ആദ്ധ്യാത്മികത, നൈതികത, മതാന്തരസംവാദം എന്നിവയെക്കുറിച്ചുള്ള ആധികാരികവും ആനുകാലികവുമായ പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് പ്രകാശരേഖ. വാഴ്ത്തപ്പെട്ട മദര്‍ തെരേസ, ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ ശ്രേഷ്ഠമാര്‍പാപ്പ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ എന്നീ ധന്യരുടെ ആത്മീയദര്‍ശനങ്ങളും, മലബാറിലെ മിഷനറിവരേണ്യരുടെ ഐതിഹാസികവും അതിസാഹസികവുമായ വിമോചനയജ്ഞങ്ങളുടെ ചരിത്രഗാഥയും ഈ ഗ്രന്ഥത്തി. ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മാനവികവും മതാത്മകവുമായ ഭാഷയില്‍ വിരചിതമായ പഠനാര്‍ഹ ലേഖനങ്ങള്‍ എല്ലാ മതസ്ഥര്‍ക്കും മതേതരര്‍ക്കും പ്രകാശം ചൊരിയുന്ന മയൂഖങ്ങളത്രേ.

 
 Yugasilpikal   യുഗശില്പികള്‍
 
 
Author Fr. Mathew Chandrankunnel
Category General Titles
Publisher CIPH
Language Malayalam
Price Rs.45


പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്കും തീവ്രമതനിഷ്ഠയുള്ളവര്‍ക്കും വേണ്ടിയാണ് ഈ പുസ്തകം. പ്രാര്‍ത്ഥിക്കാന്‍ അഭ്യസിക്കുന്നവര്‍ക്കുവേണ്ടി ഗ്രന്ഥകാരന്‍ ഉപകാരപ്രദമായ ആദ്ധ്യാത്മിക പ്രബോധനങ്ങള്‍ നല്‍കി ന്യായശാസ്ത്രാനുസാരമായും വ്യക്തമായും ആദര്‍ശപരമായ പ്രാര്‍ത്ഥനയിലേയ്ക്ക് - അദ്ദേഹം പറയുന്നതുപോലെ ''സമ്പൂര്‍ണ്ണമായ'' ജലൃളലര േപ്രാര്‍ത്ഥനയിലേയ്ക്ക് അവരെ നയിക്കുകയാണ്. ഈ അറിവില്‍പ്പെടാത്ത മേഘമണ്ഡലത്തിന്റെ, പതിനാലാം നൂറ്റാണ്ടിലെ അജ്ഞാതനാമാവായ ഗ്രന്ഥകര്‍ത്താവ് മൂലഗ്രന്ഥം തയ്യാറായാക്കിയത് സന്യാസാശ്രമത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന സന്യാസികള്‍ക്കുവേണ്ടിയായിരുന്നു. മാനുഷികമായ പെരുമാറ്റത്തിന്റെ തീക്ഷ്ണതയുള്ള നിരീക്ഷകനായിരുന്നു അദ്ദേഹം. ഠവല ഇഹീൗറ െീള ഡിസിീംശിഴ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അറിവില്‍പ്പെടാത്ത മേഘപടലം. നേതൃത്വ വാസനകളുടെ സവിശേഷതകളും നേതൃത്വ കലയുടെ അര്‍ത്ഥങ്ങളും പ്രതിപാദിക്കുന്ന പുസ്തകമാണ് യുഗശില്പികള്‍. നേതൃത്വം സംബന്ധിച്ച് വിസ്മരിക്കപ്പെട്ടുപോയ മേഖലകളിലേക്കും ലേഖനങ്ങള്‍ കടന്നുചെല്ലുന്നു. ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയിട്ടുള്ളവരാണ് മഹാന്മാരായ നേതാക്കന്മാര്‍. നേതാക്കന്മാരുടെ ഉയരമെന്നത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ഉയരമാണ്. മാനവ പുരോഗതിയ്ക്കും സാംസ്‌കാരിക ഉന്നതിക്കും ധാര്‍മ്മികതയുടെ മാന്യതയ്ക്കും വേണ്ടി നിലകൊള്ളുന്നവരാണവര്‍. ഇത്തരം ഉയരങ്ങള്‍ നഷ്ടപ്പെട്ടവരാണ് ഇന്നത്തെ പല നേതാക്കളും. മുന്നില്‍ നില്ക്കുന്നവരാണ് നേതാക്കന്മാര്‍ എന്ന പരമ്പരാഗത ധാരണയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അണികളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തി മുന്നിലെത്തിക്കുന്നതാണ് ശരിയായ നേതൃശൈലിയെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ജനമധ്യത്തിലല്ല, മറിച്ച് ജനഹൃദയത്തിലാണ് നേതാവിന്റെ യഥാര്‍ത്ഥ സ്ഥാനം. നേതൃത്വമെന്നത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതുമല്ല. അതു സംഘാത്മകമത്രേ. അതിനാല്‍ നേതൃത്വത്തിന്റെ കേന്ദ്രബിന്ദു ജനമാകുന്നു.

 
 Irupathiyonnam Noottandilekke
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌
 
 
Author Fr. Louis Roch
Category General Titles
Publisher CIPH
Language Malayalam
Price Rs.75

അറിവിന്റെയും ആദ്ധ്യാത്മികതയുടെയും ലോകത്ത് നടക്കു നിരന്തര സപര്യയാണ് റവ. ഡോ. ലൂയീസ് റോച്ചിനു ജീവിതം
അറിവുനേടാനുള്ള അനേ്വഷണത്തില്‍ കാണ്ടിയില്‍ നിന്നും ..... തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിലും, ധനതത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ളതിനുപുറമേ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടര്‍ന്നും അദ്ദേഹം ചരിത്ര വിഭാഗത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്നു.
തിരുവനന്തപുരം രൂപതയുടെ മുന്‍വികാരി ജനറല്‍, അഡ്മിനിസ്‌ട്രേര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഡോ. ലൂയിസ് റോച്ച് കേരള ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ വേദാന്ത അക്കാദമിയുടെ വൈസ്പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഷയ വൈവിധ്യംകൊണ്ടും, ആഴമായ പഠനങ്ങള്‍കൊണ്ടും, അവതരണ ശൈലികൊണ്ടും ഏറെ ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക്.

 
 Athmaalaapam   ആത്മാലാപം
 
 
Author William OCD
Category General Titles
Publisher CIPH
Language Malayalam
Price Rs.5

സുദീര്‍ഘമായ അമ്പതുവര്‍ഷത്തെ സന്യാസ വൈദികജീവിതത്തിലെ വിജയപരാജയങ്ങളുടെ കഥ ഗ്രന്ഥകര്‍ത്താവ് സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കാവ്യരൂപത്തിലുള്ള ആഖ്യാനവും സൂക്ഷ്മമായ വിവരണവും ഗ്രന്ഥത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു.

 

 

 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 
   
   
Copyright © 2010 CIPH
Download CIPH Catelogue           I            Holy Father's Message          I          Saint of the Day
Designed and Maintenance by:graphictwister