GENERAL TITLES Contd. 2
 
 Vinjanavum Veekshanavum വിജ്ഞാനവും വീക്ഷണവും
 
 
Author P.T. Chacko
Category General Titles
Publisher CIPH
Language Malayalam
Price Rs.350


സെമിനാരികളിലെ തത്വശാസ്ത്ര പാഠ്യപദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്ന് കേരളത്തിലെ ക്രിസ്തുവിജ്ഞാനീയ പാരംഗതര്‍ അഭിപ്രായപ്പെടുന്ന കൃതിയാണ് 'വിജ്ഞാനവും വീക്ഷണവും'. കഴിഞ്ഞ അതു ദശാബ്ദങ്ങളായി, ധൈഷണിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിവരുന്ന, കേരളത്തിലെ ക്രൈസ്തവ ചിന്തകരില്‍ പ്രമുഖനായ പ്രൊഫ. പി.ടി. ചാക്കോയുടെ ലേഖനസമാഹാരമാണ് 'വിജ്ഞാനവും വീക്ഷണവും'. തത്ത്വചിന്ത, ആധുനിക തത്ത്വചിന്തകന്മാര്‍, കല-സാഹിത്യം-കവിത, മതം-ദൈവശാസ്ത്രം-ആധ്യാത്മികത, സാമൂഹിക ചിന്ത എന്നിങ്ങനെഅഞ്ചു ഭാഗങ്ങളുണ്ട് ഈ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തില്‍. യുക്തിയെയും വിശ്വാസത്തെയും ആരോഗ്യകരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തി. വേരൂന്നി നില്ക്കുന്ന ഈ പഠനങ്ങളും വീക്ഷണഗതികളും ഒരു ചരിത്ര പ്രാധാന്യമാര്‍ന്ന പങ്ക് നിര്‍വഹിക്കുന്നുണ്ട്.

 Jeevithareshmikal ജീവിതരശ്മികള്‍
 
 
Author P.K. Sebastian
Category General Titles
Publisher CIPH
Language Malayalam
Price Rs.35


ജീവിതത്തിലെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളാല്‍ ആധുനിക മനുഷ്യന്റെ മനസ്സ് എപ്പോഴും പ്രക്ഷുബ്ധമാണ്. ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ലോകത്തെ ഇത്തരം പ്രക്ഷുബ്ധമായ മനസ്സുമായി അവന്‍ കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഫലമോ? അവന്‍ ഉപഭോഗസംസ്‌കാരത്തിന്റെ 'ഇരയായി'ത്തീരുന്നു. ചുറ്റും പ്രലോഭിപ്പിച്ചുകൊണ്ടുനില്ക്കുന്ന എല്ലാറ്റിനേയും സ്വന്തമാക്കുകയെന്ന തൃഷ്ണമൂലം മനുഷ്യജീവിതംതന്നെ ദ്രുതഗതിയിലാവുന്നു. ഈ ഗതിവേഗത്തി. ആത്മിക അവബോധവും തലമുറകളിലൂടെ കൈവന്ന അനുഗ്രഹസമ്പത്തുകളും സംസ്‌കാരവുമെ.ാം അവനു നഷ്ടമാകുന്നു. ഈ നഷ്ടപ്പെടലിന്റെ വേദനയി.നിന്ന് എങ്ങനെനിത്യതയുടെ സന്തോഷത്തിലേക്കു കരകയറാം എന്നാണ് 'ജീവിതരശ്മികള്‍' എന്ന ഈ ചെറുഗ്രന്ഥത്തിലൂടെ ശ്രീ.പി.കെ. സെബാസ്റ്റിയന്‍ കാട്ടിത്തരുന്നത്. മനുഷ്യജീവിതത്തെ ധന്യമാക്കുന്ന ക്രിസ്തു വചനങ്ങളില്‍ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളാല്‍ കരുത്തുറ്റതും പ്രായോഗികജീവിതാനുഭവങ്ങളാല്‍ സമ്പുഷ്ടവുമാണ് ഈ ഗ്രന്ഥം. ദൗത്യം മറന്ന ജീവിതം, സമൃദ്ധിയുടെ ആപത്ത്, മക്കള്‍ നേരെയാകുന്നില്ലെങ്കില്‍, അന്ത്യഅത്താഴത്തിലെ സ്‌നേഹതീവ്രത തുടങ്ങിയ മികവുറ്റ പത്തുലേഖനങ്ങള്‍ ഇതി. ഉള്‍പ്പെടുത്തിയിരിക്കുന്നു

 
 Daivajanam   ദൈവജനം
 
 
Author Fr. Thomas Kuzhinapuram
Category General Titles
Publisher CIPH
Language Malayalam
Price Rs.75


തോമസ് കുഴിനാപ്പുറം അച്ചന്‍ രചിച്ച 'ദൈവജനം' എന്ന ഗ്രന്ഥം ദൈവമനുഷ്യബന്ധത്തില്‍ വളരുവാനും വളര്‍ത്തുവാനും സഹായകമാണ്. ദൈവശാസ്ത്ര, സഭാശാസ്ത്ര ദര്‍ശനങ്ങളും അനുഭവങ്ങളും പഠനങ്ങളും ഈ ഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിശ്വാസികളുടെ കൂട്ടായ്മയില്ല എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചൈതന്യം പകര്‍ന്നു നല്കുവാന്‍ ഈ ഗ്രന്ഥം സഹായകമാണ്. ജീവിത തീര്‍ത്ഥാടനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ശരിയായ ദര്‍ശനത്തോടും ലക്ഷ്യത്തോടുംകൂടി മുന്നോട്ട് പോകുവാന്‍ അനുവാചകരെ ഈ കൃതി സഹായിക്കുമെന്നുള്ളതി. രണ്ടുപക്ഷമില്ല.

 
 Hrudayam Hrudayathodu   ഹൃദയം ഹൃദയത്തോട്‌
 
 
Author Fr. Dyzen
Category General Titles
Publisher CIPH
Language Malayalam
Price Rs.40


അറിവ് അഗ്നിയാണ്. അഗ്നിയില്‍ സ്ഫുടം ചെയ്ത വാക്കുകള്‍ നരജന്മത്തിന്റെ രേഖാചിത്രമാണ്. ചിറകറ്റു വീഴുന്ന നൊമ്പരവും ഹൃദയം വിങ്ങുന്ന ഗദ്ഗദവും അഭിശപ്തമായ നിലവിളികളും ആശ്വാസനിശ്വാസങ്ങളും നന്മയുടെ ശാന്തിഗീതങ്ങളും വാക്കുകളുടെ ലോകത്ത് പരിഹരിക്കപ്പെടുകയാണ്. കര്‍മ്മം തനിക്കായ് നല്‍കിയ യാഗഭൂമിയില്ല അറിവിന്റെ ശാന്തിമന്ത്രമുതിര്‍ക്കുന്ന ഫാ. ഡൈസന്‍ ഈ യാഗത്തില്‍ പങ്കുചേരാന്‍ നമ്മെ വിളിക്കുകയാണ്. 'ഹൃദയം ഹൃദയത്തോട്' പറയുന്നത് മനുഷ്യന്റെ ഭാഷയാണ്. തലമുറകളോട് നിത്യം സംവദിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ കൃതി.

 
 
 
 

 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

   
   
Copyright © 2010 CIPH
Download CIPH Catelogue           I            Holy Father's Message          I          Saint of the Day
Designed and Maintenance by:graphictwister